
കൊടിയത്തൂർ : തോട്ടുമുക്കം തരിയോട് കനത്ത മഴയിൽ ഓട് പാകിയ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മാതാവും മകളും തൊട്ടിലിൽ കിടക്കുകയായിരുന്ന കൈകുഞ്ഞും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തരിയോട് വല്ലാക്കൽ നഫീസയുടെ വീടാണ് തകർന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് തൊട്ടിലിൽ കിടക്കുന്ന കൈകുഞ്ഞിനെയും വാരിയെടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ തന്നെ കുട്ടി കിടന്ന മുറിയുടെയും മറ്റൊരു മുറിയുടെയും മേൽക്കൂര പൂർണമായും തകർന്നു വീണു. തലനാരിഴക്കാണ് വീട്ടിലുള്ളവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.