വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെർമിറ്റിലെ റൂട്ട് ശരിയാണോ എന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം, അപകടമുണ്ടാകുമ്പോൾ മാത്രം നടപടി എടുക്കുന്നു എന്ന ആക്ഷേപം ഉണ്ട്. ബോർഡ് മാറ്റി വെക്കുക, ട്രിപ്പ് കട്ട് ചെയ്യുക, കുട്ടികളെ കാണുമ്പോൾ നിർത്താതെ പോകുക തുടങ്ങിയവ സംബന്ധിച്ച് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.

error: Content is protected !!