തിരൂരങ്ങാടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപനം ഇന്ന്

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി എം.എല്‍.എ നടപ്പിലാക്കുന്ന വിദ്യഭ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച (22.07.2022) നടക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. അഞ്ച് വര്‍ഷത്തേ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. നാളെ പി.എസ്.എം.ഓ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ക്ലാസ്സെടുക്കും. പത്മശ്രീ കെ.വി റാബിയയും ചടങ്ങില്‍ സംബന്ധിക്കും. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളിലെ മുഴുവന്‍ എ പ്ലസുകാരെും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.
സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്തിനായി ‘വിദ്യാതീരം ‘ തുടങ്ങി വിവിധ പദ്ധതികളാണ് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുങ്ങുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫ പുതുപറമ്പ്, പി.വി. അഹമ്മദ് സാജു, ഷരീഫ് വടക്കയില്‍ എന്നിവരും സംബന്ധിച്ചു.

error: Content is protected !!