Monday, July 7

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന്, ഇ.ടി.ബി. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒൻപതിന് രാവിലെ 10.00 മണിക്ക്  മലപ്പുറം സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.

പി.ആർ. 861/2025

പരീക്ഷാഅപേക്ഷ

നാലാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200/- രൂപ പിഴയോടെ ആഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 14 മുതൽ ലഭ്യമാക്കും.

പി.ആർ. 862/2025

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 10-ന് തുടങ്ങും.

രണ്ട്, നാല് സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 863/2025

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം) എം.എ. ഹിസ്റ്ററി, എം.എ. മ്യൂസിക് ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ 14 – ന് തുടങ്ങും.

സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (CCSS – PG – 2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ 14 – ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 864/2025

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (CCSS – PG) എം.എസ് സി. ബയോടെക്‌നോളജി, എൻവയോൺമെന്റൽ സയൻസ് നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap. co.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ (CCSS) എം.ബി.എ. നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap.co.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവകലാശാലാ പഠനവകുപ്പിലെ (2023 പ്രവേശനം) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ഒന്നാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി, നാലാം സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 865/2025

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം (CBCSS – 2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 866/2025

error: Content is protected !!