
കണ്ണൂര്‍ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവായ മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട് വിജിലന്‍സിന്റെ സ്‌പെഷല്‍ സ്‌ക്വാഡാണ് വ്യാഴാഴ്ച രാവിലെ മാട്ടൂലിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധന ഉച്ചയോടെ അവസാനിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടില്ല.