
പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
ജൂലൈ 25 വരെ ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം
2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., എൽ.എൽ.എം, സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എസ് സി. ജനറൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി ലേറ്റ് രജിസ്‌ട്രേഷൻ നടത്തു ന്നതിനുള്ള സൗകര്യം ജൂലൈ 25-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 975/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 615/- രൂപ. (എല്‍.എല്‍.എം. പ്രോഗ്രാമിന് – ജനറല്‍ വിഭാഗത്തിന് 1205/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 740/- രൂപ.). ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 95/- രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നവർ അതത് പഠനവകുപ്പ് / കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. സ്പോർട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകര്‍പ്പ്, സ്പോര്‍ട്ട്സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തില്‍ അവസാന തീയതിക് മുമ്പായി സമര്‍പ്പിക്കണം. അതാത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള്‍ ഇന്ത്യാ ക്വാട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകൾക്ക് പുറമെയുള്ളവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരേയും പരിഗണിക്കും. കൂടുതൽ വിവിരങ്ങൾക്ക് https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600.
പി.ആർ. 924/2025
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍
24 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ ആന്റ് റിസർച്ച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് ജൂലൈ 24 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത : ബിരുദം. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 645/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 285/- രൂപ. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ – വിഷ്വല്‍ പ്രൊഡക്ഷന്‍, പോസ്റ്റ് – പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നവീന സാങ്കേതിക സംവിധാന ങ്ങളോടെ പ്രായോഗിക പരിശീലനത്തിലൂന്നിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ എ.ഐ. അധിഷ്ഠിത സോഫ്റ്റ്‍വെയറുകളും നൈപുണ്യാധിഷ്ഠിത ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങക്ക് https://admission.uoc.ac.in/ . ഫോൺ : (EMMRC) 9946823812, 9846512211, (DoA) 0494 2407016, 2407017.
പി.ആർ. 925/2025
പി.എച്ച്.ഡി. പ്രിലിമിനറി യോഗ്യതാ പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ ജൂലൈ 2024 / ഡിസംബർ 2024 / ജൂലൈ 2025 – പി.എച്ച്.ഡി. പ്രിലിമിനറി യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 145/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 22 മുതൽ ലഭ്യമാകും.
പി.ആർ. 926/2025
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18-ന് തുടങ്ങും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.
നാലാം സെമസ്റ്റർ ബി.വോക്. ഫുഡ് ടെക്‌നോളജി (ഫുഡ് പ്രോസസിങ് ആന്റ് സേഫ്റ്റി മാനേജ്മെന്റ്) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 18-ന് നടക്കും. കേന്ദ്രം : എസ്.എൻ. കോളേജ് നാട്ടിക. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ആർ. 927/2025
പരീക്ഷാ അപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 പരീക്ഷക്ക്പിഴ കൂടാതെ ജൂലൈ 31 വരെയും 200/- രൂപ പിഴയോടെ ആഗസ്റ്റ് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് – (2020 പ്രവേശനം) നവംബർ 2024, (2021 മുതൽ 2024) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 23 മുതൽ ലഭ്യമാകും.
പി.ആർ. 928/2025
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 929/2025
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 930/2025
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി – ഒന്നാം സെമസ്റ്റർ നവംബർ 2015, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ ഏപ്രിൽ 2018 – സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്ര സിദ്ധീകരിച്ചു.
പി.ആർ. 931/2025
പി.ജി. പ്രവേശനം 2025
പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
2025 – 2026 അധ്യയന വർഷത്തേ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. പരാതികൾ ജൂലൈ 17-ന് വൈകീട്ട് അഞ്ചു മണി വരെ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കാം. അന്തിമ റാങ്ക് പട്ടിക ജൂലൈ 18-ന് പ്രസിദ്ധീകരിക്കും. സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോളേജ് / സെന്ററുകളിലെ ഒഴിവുകൾ പരിശോധിച്ച് വിദ്യാർഥികൾക്ക് ജൂലൈ 19 മുതൽ അതത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് അവർ നിദേശിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട് പ്രവേശനം നേടാം. പി.ജി. ക്യാപ് 2025 ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ജൂലൈ 21 മുതൽ ലഭ്യമാകും. ലേറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 31-ന് ശേഷമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 915/2025
അക്കാഡമിക് – കം – പരീക്ഷാ
കലണ്ടർ പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ പുതുക്കിയ അക്കാഡമിക് – കം – പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു.
പി.ആർ. 916/2025
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ
ബി.എസ്.ഡബ്ല്യൂ. / ബി.സി.എ. സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ. / ബി.സി.എ. – പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319.
പി.ആർ. 917/2025
ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.പി.എഡ്. പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 25-ന് നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റ് മതിയായ രേഖകളും സഹിതം പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ രാവിലെ 10.30-ന് ഹാജരാകണം.
പി.ആർ. 918/2025
പരീക്ഷാ തീയതിയിൽ മാറ്റം
എല്ലാ അവസങ്ങളും നഷ്ടമായ പാർട്ട് ടൈം ബി.ടെക്. വിദ്യാർഥികൾക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2009 സ്‌കീം 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ (PTEN 09 104 – Engineering Chemistry) ജൂലൈ 28-ന് നടത്തും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പി.ആർ. 919/2025
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) (പ്രോജക്ട് മോഡ്) പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ്, പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചർ കോർപസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 22 വരെയും 200/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (CBCSS – UG) മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. അഫ്സൽ – ഉൽ – ഉലമ (2023 പ്രവേശനം) നവംബർ 2025, ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2024 – സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
പി.ആർ. 920/2025
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ – വിദൂര വിഭാഗം ( CUCBCSS – 2020, 2021 പ്രവേശനം ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, പ്രൈവറ്റ് രജിസ്‌ട്രേഷൻ ( CBCSS – 2022 പ്രവേശനം ) – റഗുലർ – ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പി.ആർ. 921/2025
പുനർമൂല്യനിർണയഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ – എം.ബി.എ. ഐ.എഫ്, എം.ബി.എ. എച്ച്.സി.എം. ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ബി.എം.എം.സി. ( CBCSS ) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 922/2025