Sunday, December 7

ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകള്‍ ; തൃശൂരിലെ കള്ളവോട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് സിപിഎം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തൃശൂരിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ കൂടുതല്‍ രേഖകള്‍ സിപിഎം പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ ചേര്‍ത്തത് 17 വോട്ടുകളാണെന്ന് സിപിഎം ആരോപിച്ചു.

വീട്ടുനമ്പര്‍ ഇല്ലാതെയാണ് ഈ വോട്ടുകള്‍ ചേര്‍ത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്തതതെന്നും സിപിഎം പറയുന്നു. സിവി അനില്‍കുമാര്‍, ഭാര്യ, മകന്‍ എന്നിവരും ഈ വിലാസത്തില്‍ ഉണ്ട്. നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത്69 ല്‍ ചേര്‍ത്തതെന്നും സിപിഎം ആരോപിക്കുന്നു. ഇവരെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്നും സിപിഎം പറയുന്നു.

error: Content is protected !!