Sunday, December 28

എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

പെരുവള്ളൂർ : തേഞ്ഞിപ്പലം സോൺ സ്നേഹലോകം സ്വാഗതസംഘം നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ രൂപീകരിച്ചു. തിരുനബിയുടെ 1500-)0 ജന്മദിനത്തോടനുബന്ധിച്ച് തിരുനബിയെ അറിയുവാനും പഠിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് സ്നേഹലോകം.
തേഞ്ഞിപ്പലം സോൺ സ്നേഹലോകം സെപ്റ്റംബർ 28ന് പെരുവള്ളൂർ കാടപ്പടിയിൽ നടക്കും.

സോൺ പ്രസിഡണ്ട് ഷംസുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ കെ ടി ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡോ ഫൈള്, അബു പടിക്കൽ, നാസർ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി (ചെയർമാൻ),
ബഷീർ അഹ്സനി, എൽകെഎം ഫൈസി, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുസലാം സഖാഫി (വൈസ് ചെയർമാൻ), ജാഫർ അഞ്ചാലൻ (ജനറൽ കൺവീനർ), കെ ടി സുബൈർ ഹാജി, മുഹമ്മദ് ജുനൈദ് സഖാഫി, സി പി മുഹമ്മദ്,ടി കെ അലി അഷ്റഫ്, പി അസ്‌ലം (ജോയിൻ കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!