Thursday, January 15

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി; ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി


തിരൂരങ്ങാടി : യോഗിയുടെ കത്ത് വായിക്കുമ്പോഴുള്ള ആവേശമൊന്നും കാണിച്ചില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ടകയറുമെന്നൊക്കെ പറയുന്ന ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്ന പിണറായിസർക്കാറിനെതിരെയുമുള്ള പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂരിൻ്റെ അധ്യക്ഷതയിൽ DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. വി.വി അബു , പി.കെ അബ്ദുൽ അസീസ്, രാജീവ് ബാബു കെ. പി. സി, കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , സലീം ചുള്ളിപ്പറ ,കടവത്ത് സൈയ്തലവി, ഭാസ്ക്കരൻ പുല്ലാണി , കെ.യു ഉണ്ണികൃഷ്ണൻ ,സുഹ്റാബി സി. പി , ബാലഗോപാലൻ , സോനാ രതീഷ് , മുനീർകൊടിഞ്ഞി , യു.വി സുരേന്ദ്രൻ , കദീജ വെന്നിയൂർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!