
കോഴിച്ചെന : ചെട്ടിയാൻകിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ക്ലാരി റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ആസ്ഥാനം സന്ദർശിച്ചു പോലീസ് സേന യുടെ പ്രവർത്തനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കി,
ആയുധ പ്രദർശനം, ദുരന്ത നിവാരണ ബോധ വൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചിരുന്നു.
എകെ-47, മെഷീൻ ഗൺ, -എസ്എൽആർ റൈഫിൾ, റിവോൾവ റുകൾ, ഗ്രനേഡുകൾ എന്നിവ നേരിട്ടു കാണാനും പ്രവർത്തന രീതികൾ,
ബ്രീട്ടീഷ് നിർമ്മിത ആയുധപ്പുരയും അതിൻ്റെ സാങ്കേതിക മികവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കി
എസ്. ഐ മനോജ് എം. വി, എ.എസ് ഐ മാരായ യാസിർ സി പി , വിനീത് എന്നിവർ നേതൃത്വം നൽകി.
ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, ജെസ്ന ടീച്ചർ എന്നിവർ പങ്കെടുത്തു.