Sunday, December 21

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: വെബ് ആപ് ഉദ്ഘാടനം ചെയ്തു പ്രഥമ എന്‍ട്രി ടിക്കറ്റ് ഡോ. വൈ അബ്ദുല്ല കുഞ്ഞി സ്വീകരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കുണിയയില്‍ 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയതികളില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ‘സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ’ എന്‍ട്രി ടിക്കറ്റ് ലഭ്യമാകുന്ന വെബ് ആപ് ഉദ്ഘാടനം പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും യെനെപ്പോയ സര്‍വകലാശാല ചാന്‍സിലറുമായ ഡോ.വൈ അബ്ദുല്ല കുഞ്ഞി നിര്‍വഹിച്ചു. പ്രഥമ എന്‍ട്രി ടിക്കറ്റ് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

നഗരിയോടു ചേര്‍ന്ന അഞ്ചര ഏക്കര്‍ സ്ഥലത്താണ് അറിവിന്റെയും കാഴ്ചകളുടെയും വ്യത്യസ്ത മാനങ്ങള്‍ ആവിഷ്‌കരിക്കുന്ന വിശാലമായ പത്ത് പവലിയനുകളിലായി എക്‌സ്‌പോ ഒരുക്കുന്നത്. 2026 ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ആദ്യ രണ്ടു ദിനം സ്ത്രീകള്‍ക്കായിരിക്കും പ്രവേശനം. പവലിയനുകള്‍ നിയന്ത്രിക്കുന്നതിനും കാഴ്ചക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേകം പരിശീലനം നേടിയ മികച്ച എച്ച്.ആര്‍ വിഭാഗം പ്രദര്‍ശനത്തിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ മെമ്പര്‍ ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ മെമ്പര്‍ ഉസ്മാന്‍ ഫൈസി തോഡാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എക്‌സ്‌പോ സമിതി ചീഫ് അഡൈ്വസര്‍ എസ്.വി മുഹമ്മദലി, ചെയര്‍മാന്‍ ഹാഷിം ദാരിമി പ്രസംഗിച്ചു. ഡോ. വൈ അബ്ദുല്ല കുഞ്ഞിക്കുള്ള ഉപഹാരം സമസ്ത മുശാവറ അംഗം അബ്ദുല്‍ സലാം ദാരിമി ആലമ്പാടിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ അബൂബക്കര്‍ ഹാജിയും നല്‍കി. ചെങ്കള അബ്ദുല്ല ഫൈസി, സി.കെ.കെ മാണിയൂര്‍, അലി അക്ബര്‍ ബാഖവി, താജുദ്ദീന്‍ ദാരിമി, ഖാസിം ദാരിമി, ഇര്‍ശാദ് ദാരിമി, എം.എച്ച് ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, ഇസ്മാഈല്‍ ഹാജി, എം.എ.എച്ച് മഹ്മൂദ് ഹാജി, റശീദ് ഹാജി, അമീര്‍ തങ്ങള്‍, കോളാരി ഹുദവി, അനീസ് കൗസരി, ശരീഫ് ഫൈസി, ഹനീഫ് ഹാജി, മേയര്‍ അശ്‌റഫ്, അബ്ദുല്‍ ഖാദര്‍ ഹാജി, താജുദ്ദീന്‍ റഹ്മാനി, റഷീദ് റഹ്മാനി, മൊയ്തു മൗലവി ചെർക്കള,  മമ്മാലി ഹാജി, താജ് മുഹമ്മദ്, ഹമീദ് ഹാജി, റഫീഖ് ഫൈസി കന്യാണ സംബന്ധിച്ചു. എക്‌സ്‌പോ സമിതി കണ്‍വീനര്‍ ഡോ.ശഫീഖ് റഹ്മാനി വഴിപ്പാറ സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.

error: Content is protected !!