Sunday, October 18

നാട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങര സ്വദേശി കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു

വേങ്ങര : നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ കോയമ്പത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അച്ചനമ്പലം സ്വദേശി ആലുങ്ങൽ കരീം എന്നവരുടെ മകൻ ആലുങ്ങൽ റഫീഖ് (33) ആണ് മരിച്ചത്. ഈറോഡിൽ ബിസിനെസുകാരനായ റഫീഖ് സുഹൃത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോൾ കോയമ്പത്തൂരിൽ വെച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്നയാൾ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരുക്കേറ്റ റഫീഖിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സുഹ്‌റയാണ് മാതാവ്. ഭാര്യ, ബിൻസിയ. മക്കൾ: ദിൽഷ ഫാത്തിമ, മുഹമ്മദ് കെൻസ്. സഹോദരങ്ങൾ: ഇസ്മായിൽ, സാദീഖ് സൽമാൻ , ഹസ്ന , ഫായിഷ.