
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ എജ്യൂക്കേറ്റേഴ്‌സിന് പ്രത്യേക
പരിഗണനയുള്ള വിദ്യർത്ഥികളെ ശക്തരാക്കുന്നതിന്റെ ഭാഗമായി ജനുവരി 24, 25 തീയ്യതികളിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സി.ആർ.ഇ. പരിശീലന പരിപാടിയായ ‘അസിസ്റ്റീവ് ടെക്നോളജീസ് – എംപവറിംഗ് ലേർണേഴ്‌സ് വിത്ത് ഡിസബിലിറ്റീസ്” എന്ന സെമിനാർ സമാപിച്ചു.
സവിശേഷ വിദ്യാഭ്യാസ രംഗത്ത് അസിസ്റ്റീവ് ടെക്നോളജിയുടെ നവീന സാധ്യതകളും പ്രായോഗിക തലങ്ങളും പരിചയപ്പെടുത്തിയ സെമിനാർ കാലിക്കറ്റ് സർവകലാശാല എജ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ പ്രൊഡ്യൂസർ സജീദ് നടുത്തൊടി ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്.ടി.ടി.സി പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.എം.എച്ച്.എസ്.എസ് മാനേജർ അഷ്റഫ് കുഞ്ഞാവാസ്, സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപിക ഷബീബ കെ. കെ. എന്നിവർ സംസാരിച്ചു ജി.എസ്.ടി.ടി.സി കോഴ്‌സ് കോർഡിനേറ്റർ ജിഷ ടി. സ്വാഗതവും ലാബ് സ്കൂൾ അദ്ധ്യാപിക അധ്യാപിക ഫാത്തിമത്ത് സുഹറ സാരത്ത് നന്ദിയും പറഞ്ഞു .
രണ്ടു ദിവസത്തെ സെമിനാറിൽ അസിസ്റ്റീവ് ടെക്നോളജിയുടെ അടിസ്ഥാന ധാരണ മുതൽ ക്ലാസ്‌റൂം പ്രയോഗങ്ങൾ വരെ ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ നടന്നു. Gody Lab Ai റിസോഴ്സ് പേഴ്സൺസ് അഭിലാഷ് ചെറുകാട് , ദീപ വി. , ഷിജിൻ കെ. പി, സ്പെഷ്യൽ എഡ്യൂക്കേറ്ററും SCERT റിസോഴ്സ് പേഴ്സണും ആയ അബ്ദുഉള കെ. പി , CRC സ്പെഷ്യൽ എഡ്യൂക്കേഷൻ ഫാക്കൽറ്റി ഡോ. ഇന്ദു ചാക്കോ, സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ കോർഡിനേറ്റർ ജിഷ ടി. , അധ്യാപകരായ രജിത ടി.കെ, ഷബീബ കെ.കെ, ഹംസിറ പി. എന്നിവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു
സെമിനാറിന്റെ സമാപന ചടങ്ങ് ഡിവിഷൻ കൗൺസിലർ മുനീർ ബാബു ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പങ്കടുത്തവർക്കു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.