Tuesday, September 1

Tag: പരപ്പനങ്ങാടി

ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത
Other

ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത

മനുഷ്യാവകാശ കമ്മീഷനിൽ പരാതി പരപ്പനങ്ങാടി : റെയിൽവേ അടിപ്പാതയിലെ യാത്രാദുരിതത്തിന് അറുതിയായില്ല ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മഴക്കാലമായാൽ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ കാല് മാത്രമല്ല, തലയും, വസ്ത്രങ്ങളും നനയുമെന്നതാണ് അടിപ്പാതയുടെ മുകൾഭാഗത്തെ ചതുരക്കട്ടകളുടെ വിടവിലൂടെ മഴ വെള്ളവും ചളിയും താഴേക്ക് ഒലിച്ചിറങ്ങി യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുകയെന്നദുരിത അവസ്ഥയാണ് ഇവിടെ. മറ്റു പല സ്ഥലങ്ങളിലും അടി പ്പാതകളുടെ വിടവുകൾ ശാസ്ത്രീ യമായ രീതിയിൽ അടച്ച് ചോർച്ച ഒഴിവാക്കാറുണ്ടെങ്കിലും പര പ്പനങ്ങാടിയിൽ അതുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് അണ്ടർ ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ട പൊതുജനങ്ങൾ. മഴ ശക്തമായാൽ അടിപ്പാതയിൽ വെള്ളം നിറയുന്നതും സാധാരണമാണ് ഇതോടെ വെള്ളത്തിലൂടെനടക്കേണ്ട അവസ്ഥയുമുണ്ട്. വെള്ളപ്പ...
പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
Other

പനയത്തിൽ ഭാഗത്തെ നടപ്പാതയിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയെ തുടർന്ന് സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് അധികൃതർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റിഥു, ഓവർസിയർ സഫീർ, പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച സ്ലാബിന്റെ നിർമാണരീതിയും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും, ഇന്റർലോക്ക് കട്ടകൾ പാകാതെ ഒഴിവാക്കിയ ഭാഗങ്ങളും, ഹാൻഡ് ഡ്രിൽ സ്ഥാപിക്കുന്നതിനായി മഴവെള്ളം ഒഴിവായി പോകേണ്ട റോഡിലേക്കുള്ള ഭാഗ...
36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ
Crime

36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ

പരപ്പനങ്ങാടി: മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി ബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ ഓപ്പറേഷൻ ടെൻഡറിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. അബ്ദുൽ ഖാസിമിന്റെ മകൻ എസ് കെ ഐസക് ന്യൂട്ടൻ (30) ആണ് പിടിയിലായത്. ട്രെയിനിൽ നിന്നും ഇറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെക്കുറിച്ച് നിർണായക അറിവ് ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ...
പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി
Other

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് (ബ്രിഡ്ജ്) താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളുന്നതിനെതിരെ പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർനൽകിയ പരാതിയിൽ, മത്സ്യ മാലിന്യങ്ങൾ തള്ളിയതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും ഇത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. തലേന്ന് (ഞായറാഴ്ച) വൈകുന്നേരം പാലത്തിങ്ങലിൽ വില്പനയ്ക്ക് വെച്ച മാലിന്യങ്ങൾ വിൽപ്പന നടത്തുന്നത് മുൻ കൗൺസിലർ തടഞ്ഞിരുന്നു അതേ മാലിന്യങ്ങൾ തന്നെയാണ് ഇവിടെ കൊണ്ടുവന്ന് തട്ടിയിട്ടുള്ളത് എന്നാണ് ജനസംസാരം.മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും, ഭ...
മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി
Local news

മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജങ്ഷനിൽ മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഭാരവാഹികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് & റോഡ്സ് വിഭാഗം നടപടി ആരംഭിച്ചു.മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് വർഷങ്ങളായി മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റർലോക്കും റോഡും തമ്മിൽ അപകടകരമായ എഡ്ജ് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടാവസ്ഥ നേരിടുകയും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.പ്രശ്നം ചൂണ്ടിക്കാട്ടി മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.പരാതികളും പരിശോധിച്ച പൊതുമര...
റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി
Local news

റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ഇറങ്ങി വരുന്ന ഭാഗത്തെ വെള്ളക്കെട്ടും റോഡ് എഡ്ജ്ും വാഹനയാ ത്രക്കാർക്ക് വലിയ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്നു. പര പ്പനങ്ങാടികടലുണ്ടി പ്പനങ്ങാടി കടലുണ്ടി റോഡിലെ മേൽപാല ജങ്ഷനിലാണ് യാത്രാക്ലേശം രൂക്ഷമായി കേണ്ടിരിക്കുന്നതും വാഹനാപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും മേൽപാല ജങ്ഷനിൽ നിലവിൽ ഇൻ്റർലോക്ക് കട്ടക ളാണ് പാകിയിട്ടുള്ളത്. ഈ ഇന്റർലോക്ക് അവസാനിക്കുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ വലിയ റോഡ് എഡ്ജ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡിന്റെയും ഇൻ്‌റർലോ ക്കിൻ്റെയും ഇടയിലുണ്ടായിരുന്ന കോൺക്രീറ്റ് പാളി പൂർ ണമായും അടർന്നുപോയതാണ് ഈ എഡ്ഡ് രൂപപ്പെടാൻ കാരണമായത്. റോഡിലെ തകരാറും വെള്ളക്കെട്ടും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയു ള്ളവ ഇവിടെ അപകടത്തിൽ പ്പെടുന്നത് സാധാരണയാണ് ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് )...
പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ
Other

പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ

പരപ്പനങ്ങാടി : തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന - നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി, ഊരാളുങ്കൽ സൊസൈറ്റിയുടെ ലിയബിലിറ്റി പിരീഡ് കഴിഞ്ഞതിനാൽ പ്രവർത്തന സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇപ്പോൾ നഗര നഗരസഭയുടെ നിയന്ത്രണത്തിലാണ് ലൈറ്റുകളാണ് കണ്ണടച്ചിരിക്കുന്നു ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും , മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ശ്രീ ബൈജുവിന് ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയിരുന്നുവെങ്കിലും കരാറുകാരൻ ലൈറ്റുകൾക്ക് പ്രവർത്തിക്കുന്ന ഫോട്ടോ സമർപ്പിച്ചുകൊണ്ട് ലൈറ്റുകൾ റിപ്പയർ ചെയ്തതായി അറിയിക്കുകയാണ് ഉണ്ടായത്, മണൽ മാഫിയയും കരാറുകാരനും ലൈറ്റുകൾ പ്രവർത്തിക്...
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 1001 ‘ഓപ്പറേഷൻ തൂഫാൻ’ ഗോളുകളുമായി പരപ്പനാട് വാക്കേഴ്സ് ക്ലബ്
Sports

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 1001 ‘ഓപ്പറേഷൻ തൂഫാൻ’ ഗോളുകളുമായി പരപ്പനാട് വാക്കേഴ്സ് ക്ലബ്

പരപ്പനങ്ങാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പരപ്പനാട് വാക്കേഴ്സ് ക്ലബ് ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചു.കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി ചുടലപ്പറമ്പ് മൈതാനിയിൽ 1001 ലഹരിവിരുദ്ധ ഗോളുകൾ അടിച്ചാണ് ദിനാചരണം നടത്തിയത്. യുവജനങ്ങളിൽ ലഹരിക്കെതിരെ അവബോധം വളർത്തുകയും കായികത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.കൺവീനർ കെ. ടി. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറും ക്ലബ്ബ് പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമരക്കാർ പി. വി. അധ്യക്ഷത വഹിച്ചു.മനോജ് ടി., രവീന്ദ്രൻ പി., അഷ്റഫ് .സി, കബീർ, ദിൽഷ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു."ലഹരിയല്ല, കായികമാണ് ലഹരി" എന്ന സ...
പൂരപ്പുഴ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

പൂരപ്പുഴ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: പൂരപ്പുഴയിൽ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുവ പൂരപ്പുഴ പുതുക്കുടി വടക്കേ ചേളകത്ത് ആലിക്കുട്ടിയുടെ മകൻ അബ്ദുൽ ജുനൈസ് (22) ആണ് മരിച്ചത്. ബെഡ് റൂമിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. പരപ്പനങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
Crime

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പരപ്പനങ്ങാടി : പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു....
അസിസ്റ്റീവ് ടെക്നോളജീസ്’ സി.ആർ.ഇ. പരിശീലനം സമാപിച്ചു
Local news

അസിസ്റ്റീവ് ടെക്നോളജീസ്’ സി.ആർ.ഇ. പരിശീലനം സമാപിച്ചു

പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ എജ്യൂക്കേറ്റേഴ്‌സിന് പ്രത്യേകപരിഗണനയുള്ള വിദ്യർത്ഥികളെ ശക്തരാക്കുന്നതിന്റെ ഭാഗമായി ജനുവരി 24, 25 തീയ്യതികളിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സി.ആർ.ഇ. പരിശീലന പരിപാടിയായ ‘അസിസ്റ്റീവ് ടെക്നോളജീസ് - എംപവറിംഗ് ലേർണേഴ്‌സ് വിത്ത് ഡിസബിലിറ്റീസ്" എന്ന സെമിനാർ സമാപിച്ചു. സവിശേഷ വിദ്യാഭ്യാസ രംഗത്ത് അസിസ്റ്റീവ് ടെക്നോളജിയുടെ നവീന സാധ്യതകളും പ്രായോഗിക തലങ്ങളും പരിചയപ്പെടുത്തിയ സെമിനാർ കാലിക്കറ്റ് സർവകലാശാല എജ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ പ്രൊഡ്യൂസർ സജീദ് നടുത്തൊടി ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്.ടി.ടി.സി പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.എം.എച്ച്.എസ്.എസ് മാനേജർ അഷ്റഫ് കുഞ്ഞാവാസ്, സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപിക ഷബീബ കെ. കെ. എന്നിവർ സംസാരിച്ചു ജി.എസ്.ടി.ടി.സി കോഴ്‌സ് കോർഡിനേറ്റർ ജിഷ ടി...
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരണപ്പെട്ടു
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരണപ്പെട്ടു

പരപ്പനങ്ങാടി : ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു. അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന്റെ സമീപം കാരാട്ട് ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. ചെട്ടിപ്പടി കോയംകുളം കൊടക്കാട് കുന്നംപള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാഷിം എന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും നാളെ
Local news

രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും നാളെ

രിഫാഇആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്ക് അറിവിൻ നിലാവ് മജ്‌ലിസും 2025 നവംബർ 14ന് വെള്ളി പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരം രാവിലെ 6 30 ന് പനയത്തിൽ മുനഫരി സാദാത്ത് മഖാം റിയാറത്ത് തുടർന്ന് വൈകുന്നേരം 4:00 മണിക്ക് സ്നേഹ സദസ്സ് .6.15pm ന്ന് അറിവിൻ നിലാവ് മജിലിസ് സ്വഫുവാൻ സഖാഫി പത്തപിരിയം നേതൃത്വം നൽകും അനുസ്മരണ പ്രഭാഷണം മുള്ളൂർക്കര മുഹമ്മദലി സഖാഫി വേദിയിൽ സയ്യിദ് ഷാഹുൽ ഹമീദ് നദ് വി, സയ്യിദ് അബ്ദുൽ ഖാദർ കാമിൽ സഖാഫി,സയ്യിദ് എസ് എം കെ തങ്ങൾ. അബ്ദുസ്സലാം ബാഖവി ചിറമംഗലം,അബ്ദുൽ കരീം ലത്തീഫി പാലത്തിങ്ങൽ,മുഹമ്മദ് കുട്ടി മുസ്ലിയാർ ഹിദായ നഗർ, അബ്ദുനാസർ ഷാമിൽഇർഫാനി കക്കോവ് അഷറഫ് അംജതി ആവിയിൽ ബീച്ച്, മുഹമ്മദ് നിയാസ് പുളിക്കലകത്ത്.ഡോ. അഹമ്മദ് കബീർ മച്ചിഞ്ചേരി.ഡോ. മുനീർ നഹാസ്. അബ്ദുല്ല കുട്ടി ചെട്ടിപ്പടി.ഡോ. മുനീർ പി എ ഉള്ളണം. ഉസ്മാൻ കോയ ഹാജി പുളിക്കലത്ത്. അബ്ദു ലത്തീഫ് ഹാജി പുളിക്കലകത്ത്,അൻവർ...
പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
Crime

പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിക്കാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പരപ്പനങ്ങാടിയിൽ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ബന്ധുക്കളായ യുവാക്കൾ മരിച്ചു
Other

പരപ്പനങ്ങാടിയിൽ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ബന്ധുക്കളായ യുവാക്കൾ മരിച്ചു

പരപ്പനങ്ങാടി : തീരദേശത്തെ ബന്ധുക്കളായ യുവാക്കൾ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി മരണപ്പെട്ടു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ.ടി നഗറിലെ പിത്തപ്പെരി കോയമോൻ്റെ മകൻ ജിഫ്നാസ്(19), ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബ്(19) എന്നിവരാണ് മരിച്ചത്. ജിഫ്‌നാസ് വിഷം അകത്തു ചെന്നും അസ് ഹബ് ട്രെയിൻ തട്ടിയുമാണ് മരിച്ചത്. ഈ മാസം 17 ന് 2.30 ന് വിഷം അകത്തു ചെന്ന നിലയിൽ കണ്ട ജിഫ്‌നാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെട്ടു. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജിഹാദ്, ഷാമിൽ. ഖബറടക്കം ഇന്ന്(ശനി) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അസ് ഹബ് വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ട് 6.30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം. മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ. ഖബറടക്കം ഇന്ന് (ശനി) ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ....
പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ഒരാൾക്ക് വെട്ടേറ്റു
Other

പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ഒരാൾക്ക് വെട്ടേറ്റു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു. വെട്ടിയ ആൾ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടിപള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്ങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു....
പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു
Obituary

പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു

പരപ്പനങ്ങാടി : അയ്യപ്പങ്കാവ് തറയിൽ റോഡിൽ താമസിക്കുന്ന പാലക്കൽ ഷൺമുഖൻ, (70) അന്തരിച്ചു. ഭാര്യ ഷെലജ. മക്കൾ ഷെൻസ എൻജിനിയർ. Dr ഷെൽന. സഹോദരങ്ങൾ :സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ. .
പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ
Other

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു. രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുര...
വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി
Other

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി : വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വ്യാഴാഴ്ച യായിരുന്നു വിവാഹം. വെള്ളിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകൻ്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം പോകണമെന്ന ആഗ്രഹമാണ് യുവതി കോടതിയിൽ വ്യക്തമാക്കിയത്. കോടതി ഇതംഗീകരിച്ച് യുവതിയെ കാമുകനോടൊപ്പം വിട്ടു....
മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്
Other

സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്

പരപ്പനങ്ങാടി: ദീനിൻ്റെ അകവും പുറവും പ്രമേയത്തിൽ നടക്കുന്ന കേരളാ സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി.റെയിൽവേ സ്റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി നഗറിൽ ചിശ്‌തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീൻ നൂരിഷാഹ് സാനി തങ്ങൾ ഹൈദ്രാബാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് മസ്ഹുദ്ദീൻ ജീലാനി ഹൈദ്രാബാദ്, സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻ്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറൽ സെക്രട്ടറി എ.കെ.അലവി മുസല്യാർ, സി.എം.അബ്ദുൽ ഖാദിർ മുസല്യാർ മാണൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസല്യാർ പെ‌രുവയൽ, മുഹമ്മദ് നാനാക്കൽ, അബ്ദുൽ കാദർ മുസല്യാർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിൻ്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവു ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം....
അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ
Local news

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയനി മരം മുറിച്ച് മാറ്റി ആശങ്കയൊഴിവാക്കി ട്രോമാകെയർ വളണ്ടിയർമാർ. മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ് മാസ്റ്ററുടെയും ഡിവിഷൻ കൗൺസിലർ ഹരീറ ഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്. തുടർച്ചയായി കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് ട്രോമാകെയറിൻ്റെ സഹായം അധികാരികൾ ആവശ്യപെട്ടത്.ലീഡർ ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബുവള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി, കെ.എം.എ. ഹാഷിം, മുനീർ സ്റ്റാർ, അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ, പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് സാഹസികമായി വാഹനഗതാഗതം നിലക്കാതെ മരങ്ങൾ മുറിച്ച് മാറ്റിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ടാസ്ക് വൈകിട്ട് 7 ...
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല....
മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു
Crime

മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു

പരപ്പനങ്ങാടി : തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി 8 ന് എത്തിയ കൊച്ചി വൈപ്പിൻ സ്വദേശികളായ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ആലുങ്ങൽ സ്വദേശിയെ തേടിയാണ് ഇവർ എത്തിയത്. ഇന്നോവ യിൽ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്ത പ്പോൾ ഇവർക്ക് നേരെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ കൈകാര്യം ചെയ്തു. 3 പേർ രക്ഷപ്പെട്ടെങ്കിലും 2 പേരെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറി. നാട്ടുകാരുടെ ചൂടറിഞ്ഞ ക്വാട്ടഷൻ സംഘങ്ങളെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വൈപ്പിൻ തിരുനിലത്ത് ആകാ...
പരപ്പനങ്ങാടിയിൽ  കടലിൽ വീണ് യുവാവ് മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽ ബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസികാരനുമായ പോക്കർ മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകൻ ഫൈജാസ് (24)ആണ് മരിച്ചത്. ചാപ്പപ്പടിയിൽ വെച്ചാണ് സംഭവം. അപകടം നടന്ന ഉടനെ യുവാവിനെ പുറത്തെടുത്ത് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
വള്ളിക്കുന്ന് സ്വദേശിയെ പരപ്പനങ്ങാടിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി
Obituary

വള്ളിക്കുന്ന് സ്വദേശിയെ പരപ്പനങ്ങാടിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശിയായ രാജൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി പരപ്പനങ്ങാടിയിലെ മുറിയിൽ ആണ് താമസിക്കുന്നത്. മുറിയിൽ മരിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെരുവള്ളൂർ സ്വദേശിനിയായ യുവതിക്ക് പരിക്ക്
Accident

പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെരുവള്ളൂർ സ്വദേശിനിയായ യുവതിക്ക് പരിക്ക്

പരപ്പനങ്ങാടി : റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് ട്രെയിനില്‍ നിന്നും വീണ് പെരുവള്ളൂർ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. കാടപ്പടി സ്വദേശി മുസ്താഖിന്റെ മകള്‍ ലൈഫക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ലൈഫ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതിനിടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണത് എന്നാണ് അറിയുന്നത്. പുതുച്ചേരി മംഗളൂരു എക്‌സ്പ്രസില്‍ നിന്നാണ് വീണത്. പരിക്കേറ്റ ഇവരെ പരപ്പനങ്ങാടി പോലീസും ട്രോമോകെയര്‍ പ്രവര്‍ത്തകരായ മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവരും ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി...
ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Accident

ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പരപ്പനങ്ങാടി: മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപമാണ് അപകടം. വള്ളക്കാർ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം എന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരലിന്റെ പകുതി ഭാഗം അറ്റ് പോയതായി രക്ഷാ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിലും ചെട്ടിപ്പടി നസീഹ ഹോസ്പിറ്റലിലും ആയി പ്രവേശിച്ചിരിക്കുന്നു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.കൂടുതൽ വിവരം അറിവായി വരുന്നതേയുള്ളു....
മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ
Accident

മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ

പരപ്പനങ്ങാടി : നാട്ടിൽ നിന്ന് പുറപ്പെട്ട പെണ്മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാളെ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ പുന്നലയിലെ തെക്കേവിള വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) നെയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് റെയിൽ പാളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത മകൾ സജിനയോടൊപ്പം ഇവരുടെ പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു താമസം. സജിനയുടെ ഭർത്താവ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മരുമകനെ കാണാൻ കൊല്ലത്തു നിന്നു പുറപ്പെട്ട ഇവരുടെ 2 പെണ്മക്കളെ സ്വീകരിക്കാൻ റയിൽവെ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീൽ റാവുത്തർ. മക്കൾ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതിൽ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. ഭാര്യ: സൈത്തൂൻബീവി. മക്കൾ: സജ്ന, സലീന, സബീന. മരുമക്കൾ: മുഹമ്മദ് സഹീർപരപ്പനങ്ങാടി, റഷീദ് പുനലൂർ, താജുദ്ദീൻ. മൃതദേഹം താല...