തെയ്യാല ഗേറ്റ്: റെയിൽവേയ്ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

താനൂർ : തെയ്യാല റെയിൽവേഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പ്രാഥമിക വാദം കേട്ടശേഷം കോടതി റെയിൽവേ, സംസ്ഥാന സർക്കാർ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ് അയച്ചു.

അഡ്വ. പി.പി. റഊഫ്, അഡ്വ. പി.ടി. ശിജീഷ് എന്നിവർ മുഖേന മുസ്‍ലിംലീഗ് താനൂർ നിയോജകമണ്ഡലം ജനറൽസെക്രട്ടറി എം.പി. അഷ്റഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വാദം കേൾക്കാൻ സർക്കാർ പ്ലീഡർമാർ കൂടുതൽ സമയം ചോദിച്ചെങ്കിലും ഹർജിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി കേസ് ഈ മാസം 31-ലേക്ക് മാറ്റി.
ഡിസംബർ 22-ന് ആർ.ഡി.ഒ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേൽപ്പാലം നിർമാണത്തിന് 40 ദിവസത്തേക്ക് താത്കാലികമായി ഗേറ്റ് അടയ്ക്കാൻ തീരുമാനിച്ചത്. പൈലിങ് പ്രവൃത്തികൾ പൂർത്തീകരിച്ചാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ റെയിൽവേഗേറ്റ് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഗേറ്റ് അടച്ചത് നാട്ടുകാർക്ക് വലിയ ദുരിതമായി. സംസ്ഥാന സർക്കാരും റെയിൽവേയും തുടരുന്ന അലംഭാവത്തിനെതിരേ ശക്തമായ ജനരോഷമുണ്ട്.

error: Content is protected !!