Saturday, July 12

10 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ് ഷാജിത ദമ്പതികളുടെ മകനും ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

error: Content is protected !!