ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

വൈലത്തൂർ : ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർത്ഥി മരിച്ചു.

ചിലവിൽ സ്വദേശി ചെങ്ങണകാട്ടിൽ കുന്നശ്ശേരി ഗഫൂർ- സജില എന്നിവരുടെ മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം ഇ ടി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. വീട്ടിൽ നിന്ന് അസർ നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനനെ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സാധാരണ ഈ വീട്ടിലെ ഗേറ്റ് വഴി തന്നെയാണ് സിനാൻ പോകാറുള്ളത്.

മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ആണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദിൽ കബറടക്കം. നാളെ സ്കൂളിന് അവധി നൽകി.

error: Content is protected !!