Saturday, June 27

Tag: വൈലത്തൂർ

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Accident

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വൈലത്തൂർ : കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്മുണ്ടം മണ്ണാറക്കൽ ചിലവിൽ സ്വദേശി ഈങ്ങാപെടലിൽ അഹമ്മദിൻ്റെ മകൻ മുഹമ്മദ് അഷ്മൽ (15) ആണ് മരിച്ചത്. നൂറുൽ ഉലൂം സുന്നി മദ്രസയിലെയും, കല്ലിങ്ങൽ പറമ്പ് എം എസ് എം സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴൂർ ഹെൽത്ത് സെൻ്ററിന് സമീപത്തുള്ള വരിക്കോട്ടുംതറ എന്നസ്ഥലത്തെ മണ്ണാരം കുളത്തിൽ ആണ് സംഭവം. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി....
Obituary

ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

വൈലത്തൂർ : ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ചിലവിൽ സ്വദേശി ചെങ്ങണകാട്ടിൽ കുന്നശ്ശേരി ഗഫൂർ- സജില എന്നിവരുടെ മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം ഇ ടി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. വീട്ടിൽ നിന്ന് അസർ നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനനെ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നിലയിലായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സാധാരണ ഈ വീട്ടിലെ ഗേറ്റ് വഴി തന്നെയാണ് സിനാൻ പോകാറുള്ളത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ആണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദിൽ കബറടക്കം. നാളെ സ്കൂളിന് അവധി നൽകി....
error: Content is protected !!