Thursday, September 11

കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട് : കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. തൃത്താല ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് കുഴഞ്ഞു വീണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോക്കൂർ ടെക്‌നിക്കൽ സ്‌കുളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

error: Content is protected !!