Thursday, September 18

കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു

കണ്ണൂര്‍ : പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു. തലശേരി മാടപ്പീടികയില്‍ ആണ് സംഭവം. പാറാല്‍ ആച്ചുകുളങ്ങര ചൈത്രത്തില്‍ മഹേഷിന്റെയും സുനിലയുടെയും മകന്‍ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

അച്ഛനും അമ്മയും അധ്യാപകരാണ്. ഇവരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. മറ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം. പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്.

error: Content is protected !!