പ്രണയാഭ്യര്‍ഥന നിരസിച്ച 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; യുവാവ് പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. കൃഷ്ണരാജിനെ പൊലീസ് പിടികൂടി. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ട്യൂട്ടോറിയല്‍ കോളേജില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസ്സില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവ് കൂടെ കയറുകയും വിദ്യാര്‍ത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍ക്കുട്ടി പ്രണയം നിരസിക്കുകയും ഇതിന്റെ വൈരാഗ്യത്താല്‍ പെണ്‍കുട്ടി വെട്ടൂര്‍ ജംഗ്ഷനില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാള്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്.

നടുറോഡില്‍ വച്ച് മുടിയില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതി. ഈ അടിയില്‍ പെണ്‍കുട്ടി നിലത്ത് വീണു. പെണ്‍കുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്. പെണ്‍കുട്ടി വര്‍ക്കല തലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!