Wednesday, October 22

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

error: Content is protected !!