കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.