Sunday, August 17

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു

തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാര​ൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.

ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഷെയ്ഖ് റഫീഖാണ് യുവതിയുടെ ആദ്യ ഭർത്താവ്.

error: Content is protected !!