
തൃശൂര്‍ : പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെ സ്ത്രിയുടെ മാല മോഷ്ടിച്ചു. ദുഃഖവെള്ളി ദിനത്തില്‍ വെള്ളാങ്കല്ലൂരില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി ബാബുവിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ഹെല്‍മെറ്റ് വച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.