തിരൂരങ്ങാടി: ബേർഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാക്ക്-യാർഡ് ബേർഡ് കൗണ്ടിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പസ് ബേർഡ് കൗണ്ട് പി.എസ്.എം.ഒ കോളേജിൽ പൂർത്തിയായി.
മലപ്പുറം ബേർഡ് അറ്റ്ലസും പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച “ക്യാമ്പസ് പക്ഷി സർവ്വേ” കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV
പ്രശസ്ത പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ് പി.കബീറലി എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.
ഹിമാലയത്തിൽ നിന്ന് വിരുന്നെത്തുന്ന
ഇന്ത്യൻ പാരഡൈസ് ഫ്ലൈ കേച്ചർ എന്ന ദേശാടനപ്പക്ഷിയടക്കം 52 ഇനം പക്ഷികളെ ക്യാമ്പസിലെ സർവ്വേയിൽ കണ്ടെത്തി.