മതപ്രഭാഷണം ശ്രവിക്കാനെത്തിയത് ആയിരങ്ങൾ
തിരൂരങ്ങാടി:കുണ്ടൂര്‍ മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ 9 മണിക്ക് ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.റഷീദ് ഫൈസി നെല്ലിക്കുത്ത്, മർക്കസ് പ്രിൻസിപ്പാൾ അബ്ദുൽഗഫൂർ അൽഖാസിമി, മർക്കസ് സെക്രട്ടറി എൻ.പി ആലിഹാജി, കെ.കുഞ്ഞി,മരക്കാർ എന്നിവർ സംബന്ധിച്ചു.
വൈകീട്ട് നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
സമ്മേളനം സി.എച്ച് ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു.കെ.എൻ.എസ് തങ്ങൾ അധ്യക്ഷനായി.
കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എം.എസ്.ടി കോളജ് പ്രിൻസിപ്പാൾ മേജർ കെ.ഇബ്രാഹിം, കെ.വി അബു മാസ്റ്റർ, അബ്ദുസമദ് റഹ്‌മാനി, തിലായിൽ ബീരാൻ ഹാജി, സൈനുൽ ആബിദ് ഫൈസി നെല്ലായ, അബൂബക്കർ കുണ്ടൂർ, സി.കെ.എ റസാഖ് പെരുമണ്ണ, അമ്പരക്കൽ ഹംസ ഹാജി, എം.സി ബാവഹാജി, തച്ചറക്കൽ കുഞ്ഞിമുഹമ്മദ് ഹാജി, എം.പി മുഹമ്മദ് ഹസൻ, കെ റഹിം മാസ്റ്റർ, യു.എ റസാഖ്, ടി.ടി ബാവ, മദാരി അബ്ദുറഹ്മാൻ കുട്ടി ഹാജി സംസാരിച്ചു. വൈകീട്ട് സ്വലാത്ത് വാർഷികത്തിൽ ജൗഹർ മാഹിരി കരിപ്പൂർ, കബീർ ബാഖവി കാഞ്ഞാർ എന്നിവർ പ്രഭാഷണം നടത്തി.
ഇന്ന്(ബുധൻ) വൈകീട്ട് 7 മണിക്ക് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തള്ളി, കെ.പി മുഹമ്മദ് കുട്ടി സംസാരിക്കും.