എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം
എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം – എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.