Monday, November 23

Tag: AR nagar

കക്കാടംപുറം ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു
Other

കക്കാടംപുറം ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു

കക്കാടംപുറം എ.ആർ നഗർ ജി.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയാണ് പ്രകാശന കർമം നിർവഹിച്ചത്. ചടങ്ങിൽ വാർഡ് മെംബർ പി.കെ ഉസ്മാൻ ,പി.ടി.എ പ്രസിഡണ്ട് ഷക്കീറലി അരീക്കൻ, എസ്.എം.സി ചെയർമാൻ കെ.കെ ബഷീർ,പി.ടി എ പ്രതിനിധികളായ വി.എൻ ഫൈസൽ മാലിക്, പി.കെ അബ്ദുൽ റഷീദ്, ഷംസുദ്ദീൻ പാലത്തിങ്ങൽ , കെ.മുഹമ്മദ് സഈദ് , സ്കൂൾ ലീഡർ അജ്നാസ് മറ്റു വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു....
എആർ നഗർ സ്വദേശി സൗദിയിൽ അന്തരിച്ചു
Gulf

എആർ നഗർ സ്വദേശി സൗദിയിൽ അന്തരിച്ചു

എആർ നഗർ : വികെപടി ടിപ്പുനഗർ സ്വദേശി പരേതനായ പിലാത്തോടൻ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ശാഫി (35) സൗദിയിൽ അൽജൗഫ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കേ അന്തരിച്ചു. ഒന്നര വർഷംമുമ്പ് വിദേശത്തേക്ക് പോയതായിരുന്നു.മാതാവ് പാത്തുമ്മ. ഭാര്യ: സുലൈഖ. മക്കൾ : ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായിൽ. സഹേദരങ്ങൾ: സുബൈർ, സീനത്ത്, സെമീറ,മൈമൂനത്ത്...
എ ആർ നഗറിൽ സിപിഎം തൊഴിലാളി സംഘടനകളുടെ പ്രതിഷേധ യോഗത്തിലേക്ക് ഇരച്ചു കയറി സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമമെന്ന്
Politics

എ ആർ നഗറിൽ സിപിഎം തൊഴിലാളി സംഘടനകളുടെ പ്രതിഷേധ യോഗത്തിലേക്ക് ഇരച്ചു കയറി സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമമെന്ന്

എആർ നഗർ: സിപിഎം തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധ പരിപാടി അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമിച്ചതായി പരാതി. സിപിഎം അനുഭാവികളായ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. വോട്ടർപട്ടികയിൽ നിന്ന് വോട്ടർമാരെ വെട്ടി മാറ്റിയതിനെതിരെ നടക്കുന്ന ദേശീയ സമരത്തിൻ്റെ ഭാഗമായി ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, കർഷക സംഘം, കെ എസ് കെ ടി യു നേതൃത്വത്തിൽ സംയുക്ത തൊഴിലാളി പ്രതിഷേധ പരിപാടി നടത്തിയിരുന്നു. പന്തം കൊളുത്തി പ്രകടന ശേഷം. പൊതുയോഗം നടക്കുന്നതിനിടെ ഇതിനെതിരെ പ്രതിഷേധ പ്രകടനമായി ബിജെപി, ആർ എസ് എസ് പ്രവർത്തകർ പൊതുയോഗത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു എന്നാണ് സിഐടിയു നേതാക്കളുടെ ആരോപണം. കൊടിയെറിഞ്ഞ് യോഗം കലക്കൻ ശ്രമിച്ചു എന്നും ഇവർ പറഞ്ഞു. പ്രവർത്തകർ സംയമനം പാലിച്ചതിനാൽ ആണ് വലിയ സംഘർഷം ഇല്ലാതെ പോയതെന്നും നേതാക്കൾ പറഞ്ഞു. ഇതിനെ തിരെ സി പി എം നേതൃത്വത്തിൽ പ്രതി...
എആർ നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണം, എട്ട് പേർക്ക് പരിക്ക്
Other

എആർ നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണം, എട്ട് പേർക്ക് പരിക്ക്

എആർ നഗർ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. യാറത്തുംപടി, കാരച്ചിന പ്രദേശങ്ങളിൽ ആണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്. പൂക്കാടൻ റംഷീദിനെയാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ചത്. പൂതേരി കുഞ്ഞമ്മയെ വീട്ടിനുള്ളിൽ കയറിയാണ് ആക്രമിച്ചത്. കുട്ടികൾ ഉൾപ്പെടെ വഴി യാത്രക്കാരെയും തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്നു ആക്രമിച്ചു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കൾ കാരണം ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു....
ദുരിതാശ്വാസ ക്യാംപുകളായ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതി
Other

ദുരിതാശ്വാസ ക്യാംപുകളായ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതി

മലപ്പുറം: മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ അതത് സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അനുമതി നല്‍കി. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചു വരുന്നത്. ക്യാംപുകളുടെ പ്രവര്‍ത്തനം അധ്യയനത്തെ ബാധിക്കുന്ന പക്ഷം സ്ഥാപന മേധാവികള്‍ക്ക് സ്വന്തം നിലയില്‍ അവധി പ്രഖ്യാപിക്കാമെന്നാണ് ജില്ലാ കളക്ടററുടെ ഉത്തരവ്. ജില്ലയില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറനാട് താലൂക്കിലെ വല്ല്യട്ടിപ്പറമ്പ് അങ്കണവാടി, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ലിയു.യു.പി.എസ്., മൊറയൂര്‍ ജി...
ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം
Crime

ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു....
എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു
Obituary

എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു

ഏ ആർ നഗർ: യാറത്തും പടി അറക്കൽ പുറായ കഴുങ്ങും ത്തോട്ടത്തിൽ മൊയ്തീൻ(60) അന്തരിച്ചു.ഭാര്യമാർ: ലൈല, പരേതയായ ഖമറുന്നീസ. പിതാവ്. മുഹമ്മദ് കുട്ടിമാതാവ്. ആയിഷമക്കൾ: ഉമൈബ, സൗദാബി . മജീദ്. ഷാഹിന. ഷാഫി.മരുമക്കൾ: ഫൗമിയ, ജസ് നി, അൻവർ, ഷംസുദ്ദീൻ, .നൗഷാദ് .കബറക്കം. ബുധനാഴ്ച രാവിലെ 8.30 ന്പാലമഠത്തിൽ ച്ചിന ജുമാ മസ്ജിദിൽ
എംഡിഎംഎ യുമായി മമ്പുറത്ത് യുവാവ് പിടിയിൽ
Crime

എംഡിഎംഎ യുമായി മമ്പുറത്ത് യുവാവ് പിടിയിൽ

തിരൂരങ്ങാടി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മമ്പുറത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ. മമ്പുറം മൂക്കമ്മൽ സ്വദേശി ആക്കപ്പറമ്പൻ സജീവ് (32) ആണ് തിരൂരങ്ങാടി പൊലീസിൻ്റെ പിടിയിലായത്. വില്പനക്കും ഉപയോഗത്തിനും കൈവശം വെച്ചതാണെന്ന് പോലീസ് പറഞ്ഞു. മമ്പുറം വികെ പടി റോഡിൽ തോട്ടോളിൽ റോഡിൽ വെച്ചാണ് പിടിയിലായത്. ഇയാളിൽ നിന്ന് .67 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു....
സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി
Politics

സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി: പുനക്രമീകരണത്തിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുനരാരംഭിക്കുമ്പോൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ തിരൂരങ്ങാടി സർക്കിൾ ഓഫീസിന് കീഴിൽ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് സ്ഥാപിക്കുന്നതിനെതിരെ ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി മലപ്പുറം SP ചൈത്ര തെരേസ ജോൺ മുൻപാകെ നിവേദനം നൽകി. വേങ്ങര മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിൽ നിന്നും ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുവേണം സർക്കിൾ ഓഫീസിൽ എത്തിച്ചേരുന്നതിന് യാത്ര ക്ലേശം സൃഷ്ടിക്കുമെന്ന് SP യ്ക്ക് മുൻപാകെ ബോധ്യപ്പെടുത്തി.ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു....
തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു
Obituary

തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു

മൂന്നിയൂർ : തലപ്പാറ പള്ളിയാളിൽ താമസിക്കുന്ന പരേതനായ കഴുങ്ങും തോട്ടത്തിൽ അഹമ്മദ് ഹാജിയുടെ ഭാര്യ കെ കെ ഫാത്തിമ്മ 78 മരണപ്പെട്ടു, മക്കൾ ഷറഫുദ്ധീൻ (സൗദി)സുബൈദ, ഉമ്മുകുൽസു , മരുമക്കൾ, ഹംസ പൂച്ചോലമാട് അഷറഫ് കരുമ്പിൽ മൈമൂന സഹേദരങ്ങൾ അഹമ്മദ് ഹാജി, പരേതനായ കെ. കെ മൂസ്സ (മുൻ ഏ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ജനാസ നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് മസ്ജിദിൽ...
സ്വാതന്ത്ര്യ സമര സേനാനി വി കെ പടിയിലെ തെങ്ങിലാൻ മൊയ്തീൻ കുട്ടി അന്തരിച്ചു
Obituary

സ്വാതന്ത്ര്യ സമര സേനാനി വി കെ പടിയിലെ തെങ്ങിലാൻ മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി മമ്പുറം  വി കെ പടി തെങ്ങിലാൻ മൊയ്തീൻകുട്ടി (108) നിര്യാതനായി. കോൺഗ്രസിൻ്റെ ഭാരവാഹി ആയിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇദ്ദേഹത്തെ തേടി പൊലീസ് വന്നെങ്കിലും തമിഴ്നാട് ഗൂഡല്ലൂരിന് അടുത്തുള്ള ദേവർ ഷോലയിലെക്ക് ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിൻ്റെ പിതാവ് മൊയ്തീൻ, അദ്ദേഹത്തിൻ്റെ പിതാവ് അഹമ്മദ് കുട്ടിയെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലിൽ അടച്ചിരുന്നു. ബെല്ലാരി ജയിലിൽ ഇവർ രണ്ടര വർഷത്തോളം തടവിൽ കഴിഞ്ഞിരുന്നു. ഭാര്യ : പരേതയായ ഫാത്തിമ മക്കൾ :സൈതലവി,മുസ്തഫ, ടി അബ്ദുൽ അസീസ് ( സിറാജ് ഒമാൻ ലേഖകൻ) മുഹമ്മദ് ശരീഫ്,പരേതരായ : ഖദീജ, നഫീസമരുമക്കൾ :മുഹമ്മദ് :  ടിപി അബ്ദുല്ല, നഫീസ ,ബിജമു, ജമീല , ഷഹർബാൻ, സൈഫുന്നിസ , പരേതനായ മുഹമ്മദ്. (ഒരു മകന് രണ്ട് ഭാര്യമാരുണ്ട് )...
എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു
Obituary

എ ആർ നഗർ പി കെ മുഹമ്മദ് ശരീഫ് സഖാഫി അന്തരിച്ചു

എ ആർ നഗർ: കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ശരീഫ് സഖാഫി (48) നിര്യാതനായി. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്റർ മുദരിസ് ആയിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡണ്ട്, കക്കാടംപുറം ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റുമായിരുന്നു ഭാര്യ: ശാക്കിറപാലമഠത്തിൽ കോഴിശ്ശേരി ( പാലമഠത്തിൽചിന )മക്കൾ: മുഹമ്മദ് സഹൽ മർകസ് വിദ്യാർത്ഥി , സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷബതൂൽ, സഹോദങ്ങൾ: മുസ്തഫ, ഫാതിമ, ഖദീജ മയ്യിത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ഊക്കത് ജുമാ മസ്ജിദിൽ...
ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി
Crime

ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി

തിരൂരങ്ങാടി : ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. കണ്ണമംഗലം മേമാട്ടുപാറ തടത്തിൽ എടക്കാട്ട് മൂക്കമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയയുടെ രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നുംപുറത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ബാങ്കിൽ പോയി മടങ്ങുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധനക്കായി ക്ലിനിക്കിൽ എത്തിയതായിരുന്നു. ബാഗ് വെച്ച് ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞ ശേഷം തിരിച്ചുപോരുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. രണ്ടര പവൻ കാതിൽ അണിയുന്ന ചിറ്റാണ് നഷ്ടപ്പെട്ടത്. തിരുവങ്ങാടിയിൽ പോലീസിൽ പരാതി നൽകി....
കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു
Sports

കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു

തിരൂരങ്ങാടി : കൊളപ്പുറം സെവൻസ്റ്റാർ സംഘടിപ്പിക്കുന്ന കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മുസ്ഥഫ ചാലിൽ, മുഖ്യ രക്ഷാധികാരി മജീദ് PK , സിറാജുദ്ധീൻ C, ലത്തീഫ് K K, ഹബീബ് C, ഷംസുദ്ധീൻ TP, അനസ് C, സിനാൻ K, ഷാഫി ചോലക്കൽ എന്നിവർ പങ്കെടുത്തു....
എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു
Obituary

എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു

എആര്‍ നഗര്‍: ചെണ്ടപ്പുറായ കര്യാത്തന്‍കാവില്‍ താമസിക്കുന്ന കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിടുത്ത് താമസിച്ചിരുന്ന തെരുവത്ത് അപ്പുക്കുട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സ്മിത(എഇഒ ഓഫീസ്, വേങ്ങര), അനൂപ്, അജിത് (കോ. ഓപറേറ്റിവ് കോളേജ്, പരപ്പനങ്ങാടി). മരുമക്കള്‍: അനില്‍കുമാര്‍ (വേങ്ങര, ജവാന്‍ കോളനി), വൈഷ്ണവി (വള്ളിക്കുന്ന്), ഹരിപ്രിയ (സി.കെ. നഗര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഇപ്പോള്‍ താസിക്കുന്ന കര്യാത്തന്‍കാവ് വീട്ടുവളപ്പില്‍....
മമ്പുറത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നു
Other

മമ്പുറത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നു

മമ്പുറം ∙ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി “ടേക്ക് എ ബ്രേക്ക്” വിശ്രമ കേന്ദ്രം നിർമിക്കുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിൽ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലറ്റുകളും ഫീഡിങ് റൂമും ഉണ്ടാകും. മമ്പുറം മഖാമിലേക്ക് വരുന്ന തീർത്ഥാടകർക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും. വിശ്രമ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജുസൈറ മൻസൂർ സ്വാഗതം പറഞ്ഞു. ജാബിർ ചുക്കാൻ, മുഹമ്മദ് പുതുക്കിടി, ബഷീർ മമ്പുറം, ഹംസ കെ.പി. എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ അബ്ദുറഹ്മാൻ കാട്ടീരി നന്ദി രേഖപ്പെടുത്തി....
അരീക്കാടൻ ഹംസ ഹാജി സ്മാരക പ്രഥമ എക്സലൻസി അവാർഡ് യു.കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർക്ക്
Malappuram

അരീക്കാടൻ ഹംസ ഹാജി സ്മാരക പ്രഥമ എക്സലൻസി അവാർഡ് യു.കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർക്ക്

എ ആർ നഗർ: പ്രദേശത്തെ പൗരപ്രമുഖനും സ്ഥാപന സഹകാരിയുമായിരുന്ന അരീക്കാടൻ ഹംസ ഹാജിയുടെ സ്മരണാർത്ഥം അസാസുൽ ഖൈറാത്ത് സംഘം ജി സി സി കമ്മിറ്റി നൽകുന്ന പ്രഥമ എക്സലൻസി അവാർഡിന് യു കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അർഹനായി. 5001 രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് അവാർഡ്. പ്രദേശത്തെ ഇസ്ലാമിക ജാഗരണ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യുകയും ഐനുൽ ഹുദയുടെ സ്ഥാപന നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തതിനാണ് അവാർഡ്. നബിദിനാഘോഷങ്ങളുടെ സമാപന പൊതുയോഗത്തിൽ ജിസിസി പ്രതിനിധി കെ സി മുജീബ് ഹാജിയും എം ശിഹാബ് സഖാഫിയും അവാർഡ് കൈമാറി....
ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
Local news

പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എ ആര്‍ നഗര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊട്ടശ്ശേരിയറ ശാഖായുടെ കീഴില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനിയും ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകനായ സി പി മുഹമ്മദ് ബാസില്‍ മുഖ്യ പ്രഭാഷണം നടത്തി, അബൂബക്കര്‍ മാസ്റ്റര്‍, വിജീഷ് എം പി,ശങ്കരന്‍ ചാലില്‍,മാലിക് സലഫി, ഹനീഫ ഓടക്കല്‍, ഫൈസല്‍ തലപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആസിഫ് സ്വാലാഹി അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ കല്ലാക്കന്‍ സ്വാഗതവും ജാബിര്‍ സ്വാലാഹി നന്ദിയുംപറഞ്ഞു....
അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു
Local news

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

കൊളപ്പുറം . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനമായ ആഗസ്റ്റ് 20 ന് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,ഷൈലജ പുനത്തിൽ ,സുരേഷ് മമ്പുറം, രാജൻ വാക്കയിൽ ,മജീദ് പൂളക്കൽ ,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലാ യുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടി ഇവി അലവി,മഹിളാ കോൺ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂറ പള്ളിശ്ശേരി, അസ്ലം മമ്പുറം,അഷ്റഫ് കെ ടി .എപി ബീരാൻ ഹാജി, രാമൻ ചെണ്ടപ്പുറായ ,മുസ്തഫ കണ്ടം ങ്കാരി,പി പി അബു, ഉസ്മാൻ കെ.ടി, ചെമ്പൻ ഭാവ, മുഹമ്മദ് കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, കുഞ്...
എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു
Local news

എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു. രാജ്യത്തിന്റെ 79 - മത് സ്...
കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു
Local news

കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി. പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു....
വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി
Other

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി

എആർ നഗർ : വെള്ളം കോരുന്നതിനിടയിൽ പഞ്ചായത്ത് കിണറ്റിൽ വീണ സ്വർണാഭരണം കേരള എമർജൻസി ടീം (കെ ഇ ടി) പ്രവർത്തകർ കിണറ്റിലിറങ്ങി എടുത്തു നൽകി. കൊളപ്പുറം ഇരുമ്പു ചോല പൊതു കിണറ്റിൽ ആണ് സംഭവം. സമീപത്തെ യുവതി വെള്ളം കോരുന്നതിനിടയിൽ കൈ ചെയിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കെ ഇ ടി പ്രവർത്തകർ കിണറ്റിലിറങ്ങി സ്വർണാഭരണം എടുത്തു നൽകി. KET പ്രവർത്തകരായ അർഷാദ് ആഷിക്ക് കാച്ചടി എന്നവർ കിണറ്റിൽ ഇറങ്ങി. സിവിൽ ഡിഫൻസ് അംഗവും KET രക്ഷാധികാരിയുമായ അഷ്റഫ് കൊളപ്പുറം, KET മെമ്പർമാരായ ഷെഫീഖ് ചോലക്കുണ്ടന്‍, ശറഫു കൊടിമരം, ഇസ്മായിൽ, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി....
കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ
Local news

കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ

വേങ്ങര : മണ്ഡലത്തിലെ എ ആര്‍ നഗര്‍ കൊളപ്പുറം സൗത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ഇതിന് പരിഹാരമായാണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവഴി ഒരുക്കിയത്. പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാത കടന്നു പോകുന്ന കൊളപ്പുറം ഹൈസ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് കാരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നടന്നു യാത്രചെയ്യുന്നതിനും ഗതാഗത തടസവും നേരിട്ടിരുന്നു. യാത്രാസൗകര്യം ദുസഹമായ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡ് സൈഡ് കെട്ടി ഉയര്‍ത്തി നടവഴി നിര്‍മ്മിച്ചത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം വി ദ്രിജേഷ്‌ന്റെയും പ്രസിഡന്റ് അബ്ദുള്...
ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ
Obituary

ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ

എ.ആര്‍ നഗർ : കുട്ടിശ്ശേരിചിന മഹല്ല് സ്വദേശി പരേതനായ മൂഴിക്കന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ തറി പളളീമ (96).മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പത് മണിക്ക് കുട്ടിശ്ശേരിചിന മസ്ജിദിൽ. മക്കള്‍: മൂഴിക്കന്‍ അബു ഹാജി (കൗണ്‍സിലര്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ് ലിം ലീഗ്),അസൈന്‍, ആലസന്‍, മൊയ്തീന്‍ കുട്ടി, സൈനബ, പാത്തുമ്മു.മരുമക്കള്‍ : കോലുപറമ്പന്‍ മുഹമ്മദ് ഹാജി പാലമഠത്തില്‍ചിന, പി.ടി കുഞ്ഞി മരക്കാര്‍ ഹാജി ( പി.ടി സ്റ്റീല്‍ കുന്നുംപുറം),പാത്തുമ്മു പുളളിശ്ശേരി വി.കെ പടി, ആയിശാബി പുകയൂര്‍, അസ്മാബി വെളിമുക്ക് ആലുങ്ങല്‍, പരേതയായ ആയിശ....
കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം
Local news

കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം വെള്ളക്കെട്ട് : പരിഹാരം കാണണമെന്ന് ആവശ്യം

ഏആര്‍ നഗര്‍ : കൊളപ്പുറം ദേശീയപാതയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കെ എസ് കെ ടി യു ഏആര്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി. കൊളപ്പുറം അങ്ങാടിയുടെ പെട്രോള്‍ പമ്പിനു സമീപം ദേശീയപാത നിര്‍മ്മാണത്തിന് മണ്ണെടുത്ത് കുഴിയാക്കിയതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കൊതുക് ശല്ല്യം വ്യാപകമാണ്. മഞ്ഞപ്പിത്തരോഗങ്ങള്‍മറ്റുപല രോഗങ്ങള്‍ അടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഒട്ടേറെ ജനങ്ങള്‍ സന്ധിക്കുന്ന സ്ഥലവുമാണ്.വാഹന ഗതാഗത ബുദ്ധിമുട്ടുകള്‍ അടക്കം നേരിടുന്നു. അടിയന്തിരമായി കുഴി മണ്ണിട്ട് നികത്തി വെള്ളക്കെട്ട് തടയണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ വാസു . കെ സുബ്രഹ്‌മണ്യന്‍ . കെ.ബാലകൃഷ്ണന്‍. പി ശിവദാസന്‍ .എന്നിവര്‍ സംസാരിച്ചു....
കിണറുകളില്‍ അടക്കം മലിനജലം : വെള്ള കെട്ടില്‍ ദുരിതത്തില്‍ എആര്‍ നഗര്‍ നിവാസികള്‍, അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി
Local news

കിണറുകളില്‍ അടക്കം മലിനജലം : വെള്ള കെട്ടില്‍ ദുരിതത്തില്‍ എആര്‍ നഗര്‍ നിവാസികള്‍, അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി

ഏ ആര്‍ നഗര്‍ : എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം മൂഴിക്കല്‍, പുല്‍പ്പറമ്പ് നഗര്‍ നിവാസികള്‍ വെള്ള കെട്ടില്‍ ദുരിതത്തില്‍. വാര്‍ഡ് മെമ്പറോ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി. കുടിവെള്ള കിണറുകളില്‍ അടക്കം മലിനജലമാണ്. ആവശ്യമായ കുടിവെള്ളം കിലോമീറ്ററോളം നടന്നു പോയി ശേഖരിച്ചാണ് വീട്ടാവശ്യത്തിന് പ്രദേശവാസികള്‍ കൊണ്ട് വരുന്നത്. പ്രദേശത്തെ വീട് പരിസരങ്ങളില്‍ വെള്ളക്കെട്ട് തടയുന്നതിന് നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മഞ്ഞപ്പിത്ത മടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ കുട്ടികളും രോഗികളായ ആളുകള്‍ അടക്കം താമസിക്കുന്ന പ്രദേശമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെ കെ റുകേഷ്, സിജിത്ത്, പി എം ഭാസ്‌ക്കരന്‍, റാഷിദ്, സമീല്‍, ബഷീര്‍ കെവി, അഖിലേഷ്, ഇബ്രാഹിം, സല്‍മാന്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഒപ്പ് ശേഖ...
അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
Local news

അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊത...
പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി
Local news

പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി

വേങ്ങര : അരീക്കോട് - പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡിൽ വെള്ളക്കെട്ട്. എ. ആർ നഗറിൽ ഫസലിയ റോഡ് കഴിഞ്ഞ കഴിഞ്ഞ ഉടനെയുള്ള വളവിലാണ് റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞു പോവാനാവാതെ ഒരാടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് . ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇത് മൂലം ബുദ്ധിമുട്ടിലായി. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാനലുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോവാതെ കെട്ടി നിൽക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. റോഡിലെ വെള്ളം കിഴക്ക് വശത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ...