Friday, October 16

Tag: Bus auto accident

ചെട്ടിപ്പടിക്ക് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Accident

ചെട്ടിപ്പടിക്ക് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി - കൊടക്കാട് ആലിൻ ചുവടിൽ ഓട്ടോയും ബസും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ – 52) യാണ് മരിച്ചത്. ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ ഞായറാഴ്ച വൈകുന്നേരം 5:15ഓടെആയിരുന്നു അപകടം. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മരിച്ച കോയയുടെ മാതാവ് ബിക്കുട്ടി. ഭാര്യ നജ്മുന്നിസ. മക്കൾ: ശറഫുദ്ധീൻ, ഷംസുദ്ദ...
എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.