ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസ് ; ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍, ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഏപ്രില്‍ 28വരെ 28 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍സിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പ്രതിയെ കണ്ടിരുന്നു. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷം ഷാറുഖിനെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്‍ മുറിയിലാണ് ഷാരുഖ് ഉള്ളത്.

ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും കാഴ്ചശക്തിക്ക് പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!