Sunday, August 10

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്ത് വീണ് യുവതി മരിച്ചു. വാണിമേലിൽ കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം.

വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ.

error: Content is protected !!