മലപ്പുറത്തെ സ്കൂളിൽ മോഷ്ടിക്കാൻ കയറിയ വ്യത്യസ്തനായ കള്ളൻ

തിരൂർ : അരീക്കാട് എ.എം.യു.പി സ്‌കൂളില്‍ കഴിഞ്ഞദിവസം രാത്രി കയറിയ കള‌ളൻ കയറിയത്. എന്നാൽ സ്കൂളിൽ കയറി കള്ളൻ വേണ്ടിയിരുന്നത് പണമോ, സ്വർണ്ണമോ ഒന്നുമല്ല. മറ്റൊന്നായിരുന്നു. പക്ഷെ അത് ലഭിക്കാതെ കള്ളന് മടങ്ങേണ്ടി വന്നു.

ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന തരം ‘അല്‍-രിഹ’ പന്ത് സ്‌കൂളിലെ ഒരു അലമാരിയിലുണ്ടായിരുന്നു. ഇതായിരുന്നു കള്ളന്റെ മോഷന്നതിന്റെ ഉദ്ദേശം.

ഒന്‍പത് അലമാരകളാണ് സ്‌കൂളിലുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണത്തിന്റെയും താക്കോല്‍ അവിടെത്തന്നെയുണ്ടായിരുന്നു. സ്‌കൂള്‍ മാനേജരായ അബ്‌ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍ നിന്ന് കൊണ്ടുവന്ന പന്ത് പ്രഥമാദ്ധ്യാപിക പി.എസ് സുധാകുമാരിയുടെ അലമാരിയിലാണ് സൂക്ഷിച്ചത്. എന്നാല്‍ ഫുട്ബോളുള‌ള അലമാരിയുടെ താക്കോല്‍ കള‌ളന് കിട്ടിയില്ല. ഒടുവില്‍ അതില്ലാതെ മടങ്ങേണ്ടി വന്നു കള‌ളന്.

മോഷണത്തിന് മുന്‍പ് അടുത്തുള‌ള വീടിന്റെ മതിലില്‍ ‘യിന്ന് യിവിടെ കള‌ളന്‍ കയറും’ എന്ന് എഴുതി മുന്നറിയിപ്പ് കൊടുത്താണ് കള‌ളന്‍ മോഷണത്തിന് കയറിയത്. എന്നാല്‍ മോഷണം നടന്ന ശേഷമാണ് ആളുകള്‍ ഇത് കണ്ടത്.

error: Content is protected !!