Sunday, August 17

ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
പുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്.

ഭാര്യ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. എന്നാല്‍ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈനേശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്‍റെ ചൂട് കൊണ്ടാകാം പടക്കം പൊട്ടിത്തെറിച്ചതെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!