കൊച്ചി : പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ (5) ആണ് മരിച്ചത്. പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം ദ്രവിച്ച തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.