കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്.
അപകടത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിന്‍സ മെഹറിന്‍ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുപ്പം എം.എം.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജസ ഫാത്തിമ