വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

കോഴിക്കോട്: വീടിന് സമീപം മേഞ്ഞു കൊണ്ടിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കട്ടിപ്പാറ-പിലാക്കണ്ടിയില്‍ ആണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ 10 കിലോഗ്രാം തൂക്കമുള്ള ആണ്‍ ആടിനെയാണ് കടിച്ച് കൊന്നത്. ഗര്‍ഭിണികളായ മറ്റു രണ്ട് അടുകള്‍ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

error: Content is protected !!