
തിരൂരങ്ങാടി : ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 97 ൽ പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം പഴയ അധ്യാപകരോടൊപ്പം വിദ്യാലയത്തിൽ വീണ്ടും ഒത്തുചേർന്നു. ബാച്ചിന്റെ ഓർമകർ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ചെലവിൽ വിദ്യാലയത്തിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു നൽകി മാതൃകയായി. കവാടത്തിന്റെ ഉദ്ഘാനം സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് നിർവ്വഹിച്ചു. സൗഹൃദം എന്ന പേരിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അഡ്മിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. തോട്ടുങ്ങൽ റിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ്, മുനീർ താനാളൂർ, നിയാസ് എട്ടുവീട്ടിൽ,ഉബൈദ് ചെറുമുക്ക്,ഫാസിൽ, ഷാഹുൽഹമീദ് ചാക്കീരി,മെഹറുന്നീസ, റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു. സിദ്ധീഖ് മലയംപള്ളി നജീബ് പൂങ്ങോട്, നഈം ചന്തപ്പടി,സീനത്ത് മുണ്ടേരി,ഷാഹുൽ ഹമീദ് വണ്ടൂർ, ഷഹനാസ് പാണ്ടിക്കാട്, ഷഫീഖ് പതിനാറുങ്ങൽ, ഷംലി മാങ്കാവ്, ഷജ്‌ല വേങ്ങര എന്നിവർ നേതൃത്വം നൽകി.