Saturday, December 6

മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ സ്റ്റീല്‍ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍.

രാവിലെ മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്.

error: Content is protected !!