Saturday, September 5

Tag: Lorry accident

പാറക്കടവിൽ കേബിൾ ഇറക്കുന്നതിനിടെ  ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Accident

പാറക്കടവിൽ കേബിൾ ഇറക്കുന്നതിനിടെ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി: ലോറിയിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ ടിപ്പർ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചേലേമ്പ്ര ചേലൂപ്പാടം കപ്പോ കാട്ടിൽ കാവുങ്ങൽ അബ്ദുല്ലയുടെ മകൻ കെ കെ മുനീർ (44) ആണ് മരിച്ചത്. ഈ മാസം 7 ന് മൂന്നിയൂർ പാറക്കടവിൽ വെച്ചായിരുന്നു സംഭവം. രാത്രി 11 മണിക്ക് പാറക്കടവ് പാലത്തിന് സമീപം വെച്ച് നിർത്തിയിട്ട ടിപ്പറിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ കേബിൾ തട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം മരിച്ചു....
കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്
Accident

കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. ഒരു കുട്ടി തൽക്ഷണം മരിച്ചു. ആണ്കുട്ടിയാണ് മരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ലോറികൾ നിർത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കഴിഞ്ഞ ദിവസം വലിയ പറമ്പ് അരീത്തോട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 ദർസ് വിദ്യാർ ഥി കൾ മരിച്ചിരുന്നു....
എടരിക്കോട് കണ്ടെയ്‌നർ ലോറി അപകടം; മരണം രണ്ടായി
Accident

എടരിക്കോട് കണ്ടെയ്‌നർ ലോറി അപകടം; മരണം രണ്ടായി

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്ന് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഒരു വയസ്സുകരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി തിരുമറ്റക്കോട് അക്കര ഹൗസിൽ ബഷീറിന്റെ മകൾ ദുആ (ഒരു വയസ്സ്) ആണ് മരിച്ചത്. കോട്ടക്കൽ പള്ളിപ്പുറം സ്വദേശി ഫർണിച്ചർ വർക്ക് നടത്തുന്ന ബാവാട്ടി എന്ന മുഹമ്മദ് അലി അപകട സമയത്ത് മരിച്ചിരുന്നു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം. അടിയന്തരമാർഗ്ഗമായ സേവനങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരുമടങ്ങിയ സംഘം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്തെ നിയന്ത്രണത്തിലാക്കുകയും ചെ...
ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം;  ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്
Accident

ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പുതുപ്പാടി ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി (38) , സുനിൽ (27), ഉത്തം (26), ശിർജതർ (25), പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്....
പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു
Accident

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ദേശീയപാത നീറ്റാണിമ്മലിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ട ഒരാൾ മരിച്ചു. നീറ്റാണി സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി (55) ആണ് മരിച്ചത്. പ്രഭാത നിസ്കാരം കഴിഞ്ഞു മടങ്ങി പോകുമ്പോഴാണ് അപകടം. കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന് രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു....
മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്
Accident

മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ സ്റ്റീല്‍ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍. രാവിലെ മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിക്ക...
ചേളാരിയിയില്‍ നിറുത്തിയിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു
Accident

ചേളാരിയിയില്‍ നിറുത്തിയിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു

തിരൂരങ്ങാടി : നിറുത്തിയിട്ട ലോറി നീങ്ങി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു. താഴെ ചേളാരിയില്‍ ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. പഴയ ചന്തക്ക് സമീപം ലോറി നിറുത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് അപകടം. വാഹനം നീങ്ങി അടുത്തുള്ള മീമ ഫാന്‍സി ഫുട്വെയര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വലിയ നാശ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്....
വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം
Accident

വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പനമരം പച്ചിലക്കാട് ടൗണിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാര്‍ യാത്രികരായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് (23), മുനവര്‍ (22) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സഹയാത്രികനായ മുനവര്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
കുന്നുംപുറത്ത് ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു
Accident

കുന്നുംപുറത്ത് ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

എആർ നഗർ : കുന്നുംപുറം ഊക്കത്ത് ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയർപോർട്ട് റോഡിൽ കാക്കടംപുറത്തിനും കുന്നുംപുറത്തിനും ഇടയിൽ ഊക്കത്ത് ഇറക്കത്തിൽ പള്ളിക്ക് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെ 5.30 ന് ആണ് അപകടം. തിരൂരങ്ങാടി ടുഡേ. കുന്നുംപുറം ഭാഗത്ത് നിന്ന് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റോഡരികിലെ പൂള ക്കൽ ജഹ്ഫർ ബാവയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുൻവശം പൂർണമായി തകർന്നു. വീട്ടുകാർ ഉള്ളിലെ മുറികളിൽ ആയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രണ്ടു ഭാഗവും കയറ്റവും ഇറക്കവും ഉള്ള ഇവിടെ അപകടങ്ങൾ പതിവായിട്ടും ഏതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാറും അപകടത്തിൽ പെട്ടിരുന്നു....
സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്
Accident, Information

സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവരുടെ പരിക്ക് നിസാരമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാമ്പു റോയല്‍ കമീഷന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തില്‍ പെട്ടത്....
വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം
Accident

വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഒരു മാസത്തിനിടെ ഒമ്പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്....
കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു
Accident

കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു

കാസർകോട് : ഉദുമ മേൽപറമ്ബ് കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേക്കറി ലോറി ഡ്രൈവർ പെരുവള്ളൂർ കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്ബ് ...
നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു
Accident

നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു അപകടം. സ്‌ഥിരം അപകട മേഖലയായ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ ഇറക്കത്തിൽ ഇന്ന് വൈകുന്നേരം 4:45ഓടെ ആണ് അപകടം. അപകടത്തിൽ 11ഓളം ആളുകൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ 9 പേരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും രണ്ട് പേരേ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ലോറി പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 6ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി സ്ഥലത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടങ്ങൾ സ്ഥിരമായതിനാൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സൂചന ബോര്ഡുകളോ മറ്റോ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്നം ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്....
കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു
Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....
എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
Accident

എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം.
താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം
Accident

താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം

താനൂർ: ദേവദാർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്ലോക്ക് കട്ടയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് കരുതുന്നത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ജേക്കബിന് നിസാര പരിക്കേറ്റു. പോലീസ്, പോലീസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് , സന്നദ്ധ പ്രവർത്തകരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി....
പാങ്ങിൽ ലോറി മറിഞ്ഞു കാൽനട യാത്രക്കാരൻ മരിച്ചു
Accident

പാങ്ങിൽ ലോറി മറിഞ്ഞു കാൽനട യാത്രക്കാരൻ മരിച്ചു

പാങ്ങിൽ വാഹനാപകടം ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ലോറി കാല്നടയാത്രക്കാരനെ ഇടിച്ചു മറിയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും വത്തക്ക കയറ്റിവന്ന ലോറി ഇടിച്ചു മറിയുകയായിരുന്നു. പാങ്ങ് തോട്ടച്ചോല ശ്രീധരൻ (55) ആണ് മരിച്ചത്.