Wednesday, June 17

Tag: Munduparamb

കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ
Crime

കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത...
Accident

മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് . ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു......
Malappuram

മുണ്ടുപറമ്പില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം : മുണ്ടുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. മലപ്പുറം ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് വളമംഗലം സ്വദേശിയായ ശ്രീധരന്‍. മലപ്പുറം ജാം ജൂമിന്റെ അവിടെ നിന്നും കാറെടുത്ത് മുണ്ടുപറമ്പിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്തുള്ളൂ. അപ്പോഴേക്കും കാറിന്റെ അകത്തു നിന്ന് ഒരു മണം വരുന്നതായി അദ്ദേഹത്തിന് തോന്നി. ഉടനെ തന്നെ തീ ആളിപ്പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ട ഉടനെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സീറ്റ് ബെല്‍റ്റ് ഊരാന്‍ സാധിച്ചതിനാല്‍ ആണ് അത്ഭുത...
Obituary

മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : മുണ്ടുപറമ്പിലെ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂർ മുയ്യം കുറുമത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിലെ ...
Accident

മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ സ്റ്റീല്‍ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍. രാവിലെ മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിക്ക...
error: Content is protected !!