
തിരൂരങ്ങാടി : നിറുത്തിയിട്ട ലോറി നീങ്ങി കടയിലേക്ക് ഇടിച്ചു കയറി, കട ഭാഗികമായും തകര്‍ന്നു. താഴെ ചേളാരിയില്‍ ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. പഴയ ചന്തക്ക് സമീപം ലോറി നിറുത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് അപകടം. വാഹനം നീങ്ങി അടുത്തുള്ള മീമ ഫാന്‍സി ഫുട്വെയര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വലിയ നാശ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.