മദ്യപിക്കാന്‍ കൂടെ വന്നില്ല ; സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കാന്‍ കൂടെ വരാത്തതിന്റെ പേരില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ സ്വദേശി സജിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇയാള്‍ ഇന്നലെ രാത്രി കൊല്ലാന്‍ ശ്രമിച്ചത്. മദ്യം വാങ്ങാന്‍ ഷെയര്‍ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. എന്നാല്‍ മധ്യവയസ്‌കന്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സജി കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് കുത്തുകയായിരുന്നു.

error: Content is protected !!