വീഡിയോ ഷൂട്ടിനിടെ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എ.വി.മുകേഷ് (34) അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിന്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

error: Content is protected !!