പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; 22 കാരി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസി​ന്റെ പിടിയിലായത്. അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന യുവതി രഹസ്യമായി സന്ദർശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

2022 ഡിസംബർ 29ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവ ശേഷം വിദേശത്തായിരുന്ന ജെസ്‌ന രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യുവതി പിടിയിലായത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം ചേവായൂർ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്.

error: Content is protected !!