കളിയാട്ടമുക്ക് ക്ഷേത്ര പരിസരത്ത് മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര പരിസരത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി പണ്ടാരത്തിൽ ഹസ്സന്റെ മകൻ സുലൈമാൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 ന് ക്ഷേത്ര ത്തിന് സമീപത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവിടെ ഇന്നലെ ഉത്സവം ഉണ്ടായിരുന്നു. ഇത് കാണാനെത്തിയതായിരുന്നു എന്നാണ് കരുതുന്നത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഹൃദ്രോഗം ഉള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് 3 മണിക്ക് ഖബറടക്കും.

error: Content is protected !!