തിരൂരങ്ങാടി : തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പൻ കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിപ്പോക്കർ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് അപകടം. വൈലത്തൂർ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂർ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ട്രാഫിക്ക് സർക്കിളിലേക്ക് ഇടിചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യാശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മകൻ: മുഹമ്മദ് ഷാഹുൽ