പുത്തനത്താണിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

കോട്ടക്കൽ : പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലം
തോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!