കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും.

error: Content is protected !!