Friday, October 16

Tag: Kariparamb

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Other

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കരുണ കാൻസർ കെയർ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ വൈസ് ചെയർമാൻ മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ സെക്രട്ടറി നബീൽ രണ്ടത്താണി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ചെയർമാനായി ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (MBBS, D.Ortho, MS Ortho), സെക്രട്ടറിയായി പി. എം. ഷാഹുൽ ഹമീദ് (ജനതാ വെഞ്ചേഴ്സ് ചെയർമാൻ), ട്രഷററായി വി. വി. സുലൈമാൻ (തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. കരുണ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി കാൻസർ ചികിത്സയ്ക്കു പുറമെ ഓർത്തോപീഡിക്സ്, സൈക്യാട്രി, ജനറൽ മെഡിസിൻ, ഓങ്കോളജി, നെഫ്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകിവരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ...
കരിപറമ്പ് മൂലത്തിൽ അബ്ദുറഹ്മാൻ അന്തരിച്ചു
Obituary

കരിപറമ്പ് മൂലത്തിൽ അബ്ദുറഹ്മാൻ അന്തരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് അരീപ്പാറ സ്വദേശി മൂലത്തിൽ അബ്ദുറഹിമാൻ (55) നിര്യാതനായി. പിതാവ് പരേതനായ മുഹമ്മദ്, മാതാവ് നഫീസ. ഭാര്യ ജുമൈലത്ത്.മക്കൾ ഫാത്തിമ റിൻഷ, ഫാത്തിമ റിഫ, മുഹമ്മദ്‌ റബീഹ്, ഫാത്തിമ രിഫ് ത്ത.
തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി
Crime

തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി : സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്ത് അംഗം ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കരിപ്പറമ്പിലെ സി എം അലിയെയാണ് ചാത്തമ്പാടൻ അൻവർ എന്നയാൾ ആക്രമിച്ചത്. കരിപറമ്പ് ടൗണിലെ കടകൾ കരിപ്പറബ് കോട്ടുവാലക്കാട് സ്വദേശി ചാത്തബാടൻ അൻവർ നിർബന്ധപൂർവ്വം അടപ്പിചോരുന്നത്രേ. കരിപറമ്പിലെ പന്തൽ വർക്‌സ് കടയുടെ ഗ്ലാസ്‌ ചില്ലുകൾ അടിച്ചു തകർക്കുകയും മറ്റു കടകളുടെ നിർബന്ധപൂർ അടപ്പിക്കുകയും ചെയ്തിരുന്ന തായ് പറയുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് കയ്യേറ്റം ചെയ്തത്. കാൽ കൊണ്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ സി.എം അലി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അൻവറിനെ പോലീസ് പിടികൂടി. സംഭവത്തിൽ പോലീസ് കേസെടുത്തു. അൻവർ മുൻ പഞ്ചായത്ത് സ്വതന്ത്ര അംഗമാണ്....
കരിപറമ്പ് കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു
Obituary

കരിപറമ്പ് കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് പരേതനായ കെ പി മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ഷൌക്കത്ത് അലി, അബ്ദുസ്സമദ്, അലി, സൈനബ, സറീന, സുഹറ, സീനത്ത്, നുസ്രത്, ശബ്ന. മരുമക്കൾ : കല്ലാക്കൻ അബൂബക്കർ, അരീക്കൻ മുഹമ്മദ്‌, പഴയില്ലത് അബ്ദുറഹ്മാൻ, വാൽപറമ്പൻ റഫീഖ്, MN ഖാലിദ്‌, അരീക്കൻ ആസിഫ്, സഫിയ ചുണ്ടൻവീട്ടിൽ, റസിയ പുന്നക്കോട്ടിൽ, റഹ്മത്തുന്നീസ കൊടശ്ശേരി....
കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി.
കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും....
ചെമ്മാട് സ്വദേശി സൗദിയിൽ നിര്യാതനായി
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ജിസാൻ - ബേശിൽ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവർഷമായി. ചെമ്മാട് താഹിറ ട്രാവൽസ് നടത്തുന്ന പി.എം. ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ബസ്വരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു സലാം, അബുബക്കർ, ഹംസ....
റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി
Local news

റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി

തിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ കടലാസ് തോണികളിറക്കി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസമായീൽ, വി.കെ. ഹംസ, മോഹനൻ കുഴിക്കാട്ടിൽ, ബാലസുബ്രഹ്‌മണ്യൻ, അലി പാണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മഴപെയ്താൽ റോഡിൽ നിറയെ വെള്ളമാണ്. കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിനെ നഗരസഭ അവഗണിക്കുകയാണെന്നആണ് പരാതി....
തൊട്ടിലിൽ ഉറക്കിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

തൊട്ടിലിൽ ഉറക്കിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം വിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി കുഞ്ഞിനെ പാല് കൊടുത്തു തൊട്ടിലിൽ കിടത്തിയതായിരുന്നു. ഇന്നലെ രാവിലെ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം ദമ്പതികൾക്ക് ഉണ്ടായ ഏക കുഞ്ഞാണിത്....